
അടൂർ: കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ നിന്ന് പുതിയ ഓർഡിനറി സർവീസ് ആരംഭിച്ചു. ശൂരനാട് H.S – കോന്നി മെഡിക്കൽ കോളേജ് റൂട്ടിലൂടെയാണ് സർവീസ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും രോഗികൾക്കും നാട്ടുകാര്‍ക്കും ഗതാഗത സൗകര്യത്തിൽ വലിയ ആശ്വാസമായി പുതിയ സർവീസ് മാറുമെന്നാണ് പ്രതീക്ഷ.
പുതിയ സർവീസിന്റെ സമയക്രമം ഇങ്ങനെയാണ്: ★ 07.40 – അടൂർ → ശൂരനാട് H.S (via പഴകുളം, ആനയടി) ★ 08.50 – ശൂരനാട് H.S → കോന്നി മെഡിക്കൽ കോളേജ് (via ആനയടി, പഴകുളം, അടൂർ, ഏഴംകുളം) ★ 11.30 – കോന്നി മെഡിക്കൽ കോളേജ് → കൊട്ടാരക്കര (via ഏഴംകുളം, അടൂർ, ഏനാത്) ★ 14.20 – കൊട്ടാരക്കര → പത്തനംതിട്ട (via ഏനാത്, അടൂർ, തട്ട) ★ 16.20 – പത്തനംതിട്ട → ശൂരനാട് H.S (via അടൂർ, പഴകുളം, ആനയടി) ★ 18.10 – ശൂരനാട് H.S → അടൂർ (via ആനയടി, പഴകുളം)
പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ അടൂർ – ശൂരനാട് – കോന്നി മെഡിക്കൽ കോളേജ് മേഖലകളിൽ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെട്ടതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.
