
യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ദക്ഷിണ റെയിൽവേ 06093/06094 തിരുവനന്തപുരം നോർത്ത് – സത്യസായി പി നിലയം – തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.
ട്രെയിൻ നമ്പർ 06093 തിരുവനന്തപുരം നോർത്ത് – സത്യസായി പി നിലയം ദ്വൈവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ 2025 നവംബർ 19, 21 തീയതികളിൽ (ബുധൻ, വെള്ളി) വൈകുന്നേരം 6.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00 ന് സത്യസായി പി നിലയത്തിൽ എത്തിച്ചേരും. രണ്ട് ട്രിപ്പുകളായിരിക്കും സർവീസ് നടത്തുക.
മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 06094 സത്യസായി പി നിലയം – തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്‌പെഷ്യൽ 2025 നവംബർ 20, 22 തീയതികളിൽ (വ്യാഴം, ശനി) രാത്രി 21.00 മണിക്ക് സത്യസായി പി നിലയത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 3.55 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. രണ്ട് ട്രിപ്പുകൾക്ക് ഈ സർവീസും പ്രവർത്തിക്കും.
