
ചവറ ഗ്രാമപഞ്ചായത്തില്‍ മുക്കുത്തോട് റ്റി.എസ് കനാലിന് സമീപത്തുളള 124.9 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് കുട്ടികളുടെ പാർക്ക്, അംഫി തിയറ്റർ, ഹരിതഇടം, നടപ്പാത, ഓപ്പണ്‍ ജിംനേഷ്യം, കഫറ്റേരിയ പ്രകൃതിസൗഹൃദപാര്ക്ക്, ബോട്ടജെട്ടി തുടങ്ങിയവ നിര്‍മ്മിക്കുന്നത്. അക്രഡിറ്റഡ് സ്ഥാപനമായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. ഇവിടുത്തെ കണ്ടല്‍കാടുകളും സംരക്ഷിക്കും. ദേശീയജലപാത, നീണ്ടകര വടക്കായല്, അഷ്ടുമുടിക്കായല്, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് അവിടെനിന്നും വന്നുപോകാന്‍ ബോട്ടുസൗകര്യമുണ്ടാകും. ടൂറിസ്റ്റുകളെകൂടി ആകര്‍ഷിക്കുന്ന വിധത്തില്‍ 5 മാസത്തിനുളളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചവറ ടൂറിസം ഭൂപടത്തില്‍ ഇടം നേടും.
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജെ.ആര്. സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. സുരേഷ്ബാബു , അഡ്വ. സി.പി. സുധീഷ്കുമാര്‍ (ജില്ലാ പഞ്ചായത്ത് അംഗം), പ്രിയ ഷിനു (ബ്ലോക്ക്പഞ്ചായത്ത് അംഗം), ഐ. ജയലക്ഷ്മി (വൈസ്പ്രസിഡന്റ്), സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അബ്ദുല്‍ ലത്തീഫ്, വിജിമോള്‍, സോഫിത, എല്‍.എസ്.ജി.ഡി. എക്സി.എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരികപ്രവര്‍ത്തകരും പ്രദേശവാസികളും പങ്കെടുത്തു.
