You are currently viewing ഓൺലൈൻ ടാക്സി സേവനങ്ങൾ നിയമവിരുദ്ധം: ഊബറും ഓലയും കേരളത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

ഓൺലൈൻ ടാക്സി സേവനങ്ങൾ നിയമവിരുദ്ധം: ഊബറും ഓലയും കേരളത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ടാക്സി സേവനങ്ങളായ ഊബറും ഓലയും സംസ്ഥാനത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, സർക്കാരിന്റെ അംഗീകാരമില്ലാത്തതിനാൽ ഇവയുടെ പ്രവർത്തനം നിലവിൽ നിയമവിരുദ്ധമാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

മോട്ടോർ വാഹന അഗ്രഗേറ്റർ ഗൈഡ്‌ലൈൻസ് 2025 (MVAG 2025) അനുസരിച്ച്, ഇത്തരം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ നിന്ന് ലൈസൻസും അംഗീകാരവും നേടേണ്ടതാണ്. ഊബർ, ഓല എന്നീ കമ്പനികൾ ഇതുവരെ അഗ്രഗേറ്റർ ലൈസൻസിനായി അപേക്ഷിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നാറിൽ വിനോദസഞ്ചാരികളെ ഓൺലൈൻ ടാക്സി സേവനം ഉപയോഗിച്ചതിനായി ചില ടാക്സി ഡ്രൈവർമാർ ഉപദ്രവിച്ച സംഭവത്തെയും മന്ത്രി ശക്തമായി അപലപിച്ചു. “ഇത്തരം ഗുണ്ടായിസം അനുവദിക്കില്ല. കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply