You are currently viewing കല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

കല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

വണ്ടിപ്പെരിയാർ: സംസ്കാരചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ ദുരന്തത്തിൽ ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിനായാണ് കുഴിയെടുക്കൽ നടന്നത്. ഈ സമയത്താണ് തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് പൊട്ടി ഇടിഞ്ഞ് കറുപ്പസ്വാമിയുടെ മേൽ വീണത്.
സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും കറുപ്പസ്വാമിയെ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ സംസ്കാര ചടങ്ങ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടത്താനിരുന്നതെന്ന് അറിയിക്കുന്നു.

Leave a Reply