
കോഴിക്കോട്: ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പിൽ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ് ജില്ലയ്ക്ക് ഇത്തരമൊരു നേട്ടം ലഭിക്കുന്നത്.
കോഴിക്കോട് നടന്ന ഇൻ്റർഗ്രൂപ്പ് മത്സരത്തിൽ കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തിന് വഴിയൊരുക്കുകയായിരുന്നു. വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കൊല്ലം ഗ്രൂപ്പ് കേഡറ്റുകൾ കാഴ്ചവെച്ചത്.
വിജയത്തിന് പിന്നിൽ പരിശ്രമിച്ച എല്ലാ കേഡറ്റുകൾക്കും, ഓഫീസർമാർക്കും, യൂണിറ്റ് സ്റ്റാഫുകൾക്കും കൊല്ലം ഗ്രൂപ്പിന്റെ കമാൻഡർ ബ്രിഗേഡിയർ ലോഗനാഥൻ അഭിനന്ദനം അറിയിച്ചു.
