You are currently viewing കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ<br><br>

കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9, 11 തീയതികളിൽ നടക്കും.

ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടക്കും. രണ്ടാം ഘട്ടമായ ഡിസംബർ 11-ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 13-ന് രാവിലെ 8 മണിമുതൽ ആരംഭിക്കും.

പ്രധാന തീയതികൾ
തെരഞ്ഞെടുപ്പ് വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസും: നവംബർ 14 (വെള്ളി)

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 21 (വെള്ളി)

നാമനിർദേശ പത്രികകളുടെ പരിശോധന: നവംബർ 22 (ശനി)

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 24 (തിങ്കൾ)

തെരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിപ്പിക്കേണ്ട തീയതി: ഡിസംബർ 18


Leave a Reply