You are currently viewing തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ (നവംബർ 14, 2025) രാവിലെ 10 മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും. അതോടൊപ്പം, അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്യും.

നാളെ രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാവുന്നതാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിവരെയായിരിക്കും.

Leave a Reply