You are currently viewing കെഎസ്ആർടിസി ശിശുദിനത്തിൽ ദീർഘദൂര ബസുകളിൽ കുട്ടികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ബോക്സ്

കെഎസ്ആർടിസി ശിശുദിനത്തിൽ ദീർഘദൂര ബസുകളിൽ കുട്ടികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ബോക്സ്

തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രകൾ കുട്ടികൾക്ക് കൂടുതൽ രസകരവും സൃഷ്ടിപരവുമായ അനുഭവമാക്കുന്നതിനായി കെഎസ്ആർടിസി ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക ഗിഫ്റ്റ് ബോക്സ് വിതരണം ആരംഭിച്ചു.

നവംബർ 14-ന് ശിശുദിനത്തിൽ ട്രൈ കളർ ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കാണ് ഈ ഗിഫ്റ്റ് ബോക്സ് നൽകുന്നത്.
ചോക്ക്ലേറ്റുകൾ, കളറിംഗ് ബുക്ക്, ക്രയോൺസ് പാക്കറ്റ്, ബലൂൺസ്, ഫേഷ്യൽ ടിഷ്യൂ തുടങ്ങിയവയാണ് ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തോടുള്ള കുട്ടികളുടെ സൗഹൃദബന്ധം വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഒക്ടോബർ 30-ന് ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസി ചീഫ് ഓഫീസ് സന്ദർശിക്കുമ്പോൾ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർധിപ്പിക്കുന്നതിനായി അടുത്തകാലത്ത് കെഎസ്ആർടിസി നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് ഈ സംരംഭവും.

Leave a Reply