You are currently viewing സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ; 300 കോടി രൂപയുടെ മഹാപദ്ധതി

സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ; 300 കോടി രൂപയുടെ മഹാപദ്ധതി

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ യാഥാർത്ഥ്യമാകുന്നു. മരുത്തടി–തിരുമുല്ലവാരം തീരത്ത് 15 ഏക്കറിൽ 300 കോടി രൂപ ചെലവഴിച്ച് ഉയരുന്ന പദ്ധതിക്ക് തുടക്കമായി. കടലിന്റെ അതുല്യ സൗന്ദര്യവും കടലിനടിയിലെ ജീവജാലങ്ങളുടെ ലോകവും അനുഭവിക്കാൻ അവസരമൊരുക്കുന്ന ഈ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സർക്കാർ 10 കോടി രൂപ അനുവദിച്ചു.

ധനമന്ത്രി കെ. എൻ. ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി കൊല്ലത്തിന്റെ—പ്രത്യേകിച്ച് ചവറയുടെ—ടൂറിസം വികസനത്തിൽ നിർണായക മുന്നേറ്റമാകും. സ്ഥലമേറ്റെടുക്കൽ, പരിസ്ഥിതി ആഘാത പഠനം, സാമൂഹ്യ–സാമ്പത്തിക സാധ്യതകൾ വിലയിരുത്തൽ, ടെൻഡർ നടപടികൾ, മാസ്റ്റർ പ്ലാൻ ഒരുക്കൽ എന്നിവയ്ക്കാണ് ആദ്യഘട്ട ഫണ്ടിംഗ്.

സഞ്ചാരമേഖലയിൽ വൻ സാധ്യതകൾ തുറന്ന് നൽകുന്ന ഓഷ്യനേറിയം ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്ന് പ്രതീക്ഷ. പൗരാണിക വ്യാപാരകേന്ദ്രമായ കൊല്ലത്തിന് ചൈനീസ്, അറബ്, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾക്കൊപ്പം ദീർഘനാളായി കച്ചവടബന്ധങ്ങളുണ്ടായിരുന്നു. ഈ സമ്പന്നമായ വാണിജ്യചരിത്രവും ചവറയുടെ പങ്കും അവതരിപ്പിക്കുന്ന പ്രത്യേക മറൈൻ ബയോളജിക്കൽ മ്യൂസിയവും പദ്ധതിയുടെ ഭാഗമായിരിക്കും.

Leave a Reply