
തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നവംബർ 19 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈകുന്നേരങ്ങളും രാത്രിയിലും ഇടിമിന്നൽ ശക്തമാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് നിർദ്ദേശിച്ചു. പെട്ടെന്ന് കാറ്റ് ശക്തിപ്രാപിക്കാനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്താനും സാധ്യതയുള്ളതിനാൽ ജലാശയങ്ങൾ, തുറന്ന പ്രദേശങ്ങൾ, മരങ്ങൾക്ക് താഴെ എന്നിവയിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
