You are currently viewing ദുബായിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദുബായിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദുബായിൽ മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി. മണലിത്തറ, പടഹാരം, ചമ്പക്കുളം സ്വദേശിയായ മാത്യു ആന്റോ (35) ആണ് മരിച്ചത്.
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യനില കഴിഞ്ഞ ചില ദിവസങ്ങളായി ഗുരുതരമായിരുന്നു. മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മാത്യു ആന്റോ ബുധനാഴ്ച മരിച്ചു.

മൃതദേഹം വ്യാഴാഴ്ച ദുബായിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ  ആരംഭിച്ചിട്ടുണ്ട്.

Leave a Reply