
തിരുവനന്തപുരം: 20 മുതൽ 50 വയസ് വരെ പ്രായമുള്ള വ്യക്തികളിൽ കാണുന്ന വെള്ളപ്പാണ്ട് (വിടിലിഗോ) രോഗത്തിന് സൗജന്യ ചികിൽസ നൽകുന്നതായി തിരുവനന്തപുരം ആയുർവേദ കോളേജ് അറിയിച്ചു. ചൊവ്വയും വെള്ളിയാഴ്ചയും നടത്തുന്ന ഈ പ്രത്യേക ചികിത്സാ സേവനം ആശുപത്രിയിലെ ഒന്നാം നമ്പർ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലാണ് ലഭ്യമാക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ രോഗികൾക്ക് ചികിൽസ ലഭിക്കും.
ചികിത്സാ പദ്ധതിയും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9400311013, 8281591013 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
