പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 25 മുതൽ ആരംഭിക്കും

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രിസൈഡിങ് ഉദ്യോഗസ്ഥരും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥരും നിയമന ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്ന തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളിൽ ഹാജരാകണം.

പരിശീലനത്തിൽ നിന്ന് അനാവശ്യമായി വിട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമുള്ള കർശന അച്ചടക്കനടപടികൾ കൈക്കൊള്ളാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദഗ്ധ പരിശീലനം നേടിയ ട്രെയിനർമാർ ക്ലാസുകൾ നിയന്ത്രിക്കും. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ, നടപടിക്രമങ്ങൾ, വോട്ടെടുപ്പ് സമയം പാലിക്കേണ്ട നിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) സംബന്ധിച്ച പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply