You are currently viewing അയർലണ്ടിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

അയർലണ്ടിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

ഡബ്ലിൻ: കാസ്‌ൽബാർയിൽ താമസിച്ചുവരുന്ന പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശിയായ ശ്രീ ബേസിൽ വർഗീസ് (39) കുഴഞ്ഞുവീണു മരിച്ചു.
വീട്ടിൽ വച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ബേസിൽ വർഗീസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭാര്യ  കുക്കു ബേസിൽ, ഒരു മകൾ എന്നിവരാണ് ശേഷിക്കുന്നത്. സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply