
മനാമ : പാലക്കാട് വല്ലപ്പുഴ (ആനക്കോട്) സ്വദേശിയായ സൈതലവി ഷഫീഖ് (23) ബഹ്റൈനിൽ നിര്യാതനായി. ആനക്കോട് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മലയരുകിൽ ഷഹർബാന്റെ മകനാണ് മരിച്ച ഷഫീഖ്.
ഹമദ് ടൗൺ റൗണ്ട് എബൗട്ട് 18-ൽ പ്രവർത്തിച്ചുവരുന്ന മുറൂജ് കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സേവനമനുഷ്ഠിക്കുന്നതിനിടെ കുഴഞ്ഞു വീണ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ഷഫീഖ് ജോലിക്കായി ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
