
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ കോര്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി ആകെ 26,82,682 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, 32 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു. കൂടാതെ 1,490 പ്രവാസികളും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.
കോര്പറേഷന് മേഖല
കോഴിക്കോട് കോര്‍പറേഷനില്‍ ആകെ 4,75,739 വോട്ടര്‍മാരാണുള്ളത്.
പുരുഷന്: 2,24,161
സ്ത്രീ: 2,51,571
ട്രാന്‍സ്ജെന്‍ഡര്‍: 7
മുനിസിപ്പാലിറ്റികള്‍
കൊയിലാണ്ടി, വടകര, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, ഫറോക്ക് എന്നിവയുള്‍പ്പെടെയുള്ള ഏഴു മുനിസിപ്പാലിറ്റികളിലായി ആകെ 3,26,156 വോട്ടര്‍മാര്‍.
പുരുഷന്: 1,53,778
സ്ത്രീ: 1,72,375
ട്രാന്‍സ്ജെന്‍ഡര്‍: 3
മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വടകരയില്‍ (62,252). ഏറ്റവും കുറവുള്ളത് രാമനാട്ടുകരയില്‍ (30,545).
ഗ്രാമപഞ്ചായത്തുകള്‍
ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലായി ആകെ 18,80,787 വോട്ടര്‍മാരുണ്ട്.
പുരുഷന്: 8,88,436
സ്ത്രീ: 9,92,329
പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒളവണ്ണയില്‍ (56,110). ഏറ്റവും കുറവ് കായണ്ണയില്‍.
തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വോട്ടര്‍ രജിസ്ട്രേഷന് പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് തന്നിലെ അന്തരീക്ഷം കൂടുതല്‍ സജീവമാകുകയാണ്.
