You are currently viewing നടിയെ ആക്രമിച്ച കേസിൽ വിധി; നടൻ ദിലീപിനെ വെറുതെ വിട്ടു, ആറു പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ വിധി; നടൻ ദിലീപിനെ വെറുതെ വിട്ടു, ആറു പ്രതികൾ കുറ്റക്കാർ

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടിയെ ആക്രമിച്ച കേസിൽ ഇന്ന് (2025 ഡിസംബർ 8) സുപ്രധാന വിധി പ്രസ്താവിച്ചു. വർഷങ്ങളായി നീളുന്ന കേസിൽ നടൻ ദിലീപിനെ വെറുതെവിടുകയും ആറു പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്യുന്ന വിധിയാണ് കോടതി പ്രഖ്യാപിച്ചത്.
കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വെറുതെവിട്ടതെന്ന് വിധിയിൽ കോടതി രേഖപ്പെടുത്തി.
അതേസമയം, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികളുടെ നേരെ ചുമത്തപ്പെട്ട തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. കുറ്റക്കാരായ പ്രതികൾക്ക് ശിക്ഷ ഡിസംബർ 12-ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.

പൾസർ സുനി (സുനിൽ എൻ.എസ്),മാർട്ടിൻ ആന്റണി,ബി. മണികണ്ഠൻ,വി.പി. വിജീഷ്
എച്ച്. സലീം (വടിവാൾ സലീം),പ്രദീപ് എന്നിവരാണ് കുറ്റക്കാരായ പ്രതികൾ.
കേസിലെ മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വിവാദ കേസ് കേരളത്തെ നടുക്കിയിരുന്നു. വർഷങ്ങളായി തുടർന്ന അന്വേഷണങ്ങൾക്കും വിചാരണക്കുമൊടുവിലാണ് സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ശിക്ഷാവിധിക്കായി ഡിസംബർ 12-ലേക്ക് തിരിയുകയാണ്.

Leave a Reply