You are currently viewing സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: ഡിസംബർ 10-ന് തിരുവനന്തപുരം–ചണ്ഡീഗഡ്  എക്സ്പ്രസ്

സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: ഡിസംബർ 10-ന് തിരുവനന്തപുരം–ചണ്ഡീഗഡ് എക്സ്പ്രസ്

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കിനെ നിയന്ത്രിക്കുന്നതിനായി റെയിൽവേ പ്രത്യേക വൺവേ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06192 തിരുവനന്തപുരം സെൻട്രൽ – ചണ്ഡീഗഡ് എക്സ്പ്രസ് സ്പെഷ്യൽ 2025 ഡിസംബർ 10 ബുധനാഴ്ച രാവിലെ 07.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും.

ട്രെയിൻ ഷോർണൂർ, മംഗലൂരു ജംഗ്ഷൻ, മഡ്ഗാവ്, ചിപ്ലുൻ, വഡോദര, കോട്ട, സവായിമാധോപുര്‍, നിസാമുദ്ദീൻ, സാഹാരണ്പുർ എന്നിവ വഴി സഞ്ചരിക്കും.

2025 ഡിസംബർ 13 ശനിയാഴ്ച പുലർച്ചെ 04.00-ന് ട്രെയിൻ ചണ്ഡീഗഡിൽ എത്തിച്ചേരും.

Leave a Reply