You are currently viewing തിരുവല്ലയിൽ പോത്ത് വിരണ്ടോടി; നാല് പേർക്ക് പരിക്ക്

തിരുവല്ലയിൽ പോത്ത് വിരണ്ടോടി; നാല് പേർക്ക് പരിക്ക്

തിരുവല്ലയിൽ വീട്ടിൽ വളർത്തുന്ന ഒരു പോത്ത് നിയന്ത്രണം വിട്ട് വിരണ്ടോടിയ സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെയാണ് വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടിൽ നിന്നുള്ള പോത്ത് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറത്തേക്ക് പാഞ്ഞത്. തുടർന്ന് ജനവാസ മേഖലയിൽ എത്തിച്ചേർന്ന പോത്ത് പലരെയും പിന്തുടർന്ന് കുത്തി പരിക്കേൽപ്പിച്ചു.

പോത്തിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനവാസമേഖലയിലെ ഒരു പറമ്പിലേക്ക് കയറിയ പോത്ത് ഇപ്പോഴും വിരണ്ടോടുന്നതായി അധികൃതർ അറിയിച്ചു. പോലീസും ഫയർഫോഴ്സും ചേർന്ന് പോത്തിനെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ ഏകദേശം മൂന്ന് മണിക്കൂറായി തുടരുകയാണ്.

Leave a Reply