You are currently viewing ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മെച്ചപ്പെട്ട മൊബൈൽ നെറ്റ്‌വർക്ക് സൗകര്യം ഉറപ്പാക്കുന്നതിനായി ബിഎസ്എൻഎൽ താൽക്കാലിക മൊബൈൽ ടവർ സ്ഥാപിക്കും. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ എത്തുന്ന പുൽമേട് പ്രദേശത്തെ ഭക്തജനത്തിരക്ക് പരിഗണിച്ചാണ് അഞ്ച് ദിവസത്തേക്ക് ഈ അധിക സൗകര്യം ഒരുക്കുന്നത്.

പരമ്പരാഗത തീർത്ഥാടനപാതയിലുടനീളം ഫൈബർ കേബിൾ സ്ഥാപിക്കുന്നത് പ്രയാസകരമായതിനാൽ മൈക്രോവേവ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുൽമേട്ടിൽ നെറ്റ്‌വർക്ക് ലഭ്യമാക്കുന്നത്.

നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകൾ പുൽമേട് മേഖലയിലെ സേവനം വഹിച്ചുവരുന്നു. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പാതയിൽ ഏകദേശം 80 ശതമാനം ഭാഗങ്ങളിലും 3ജി, 2ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടാംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇത്തവണ പത്തനംതിട്ട മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് മികച്ച ആശയവിനിമയം നൽകുന്നതിനായി 27-ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ബിഎസ്എൻഎൽ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply