You are currently viewing ദേശീയപാത 66 നിർമ്മാണം: കേരളത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തും

ദേശീയപാത 66 നിർമ്മാണം: കേരളത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തും

കേരളത്തിലെ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ന്റെ വിവിധ റീച്ചുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. സംസ്ഥാനമെമ്പാടുമായി 378 സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്തും.

ആദ്യഘട്ടമായി 110 ഇടങ്ങളിൽ മണ്ണ് പരിശോധനയ്ക്ക് 20 ഏജൻസികൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ ഇവർ അതോറിറ്റിക്ക് വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കണം. സംരക്ഷണ ഭിത്തി ആവശ്യമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ അന്തിമ അനുമതി നൽകുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

Leave a Reply