You are currently viewing തകഴിയിൽ ബസ്-ബൈക്ക് കൂട്ടിയിടി: 24 കാരിക്ക് ജീവൻ നഷ്ടമായി

തകഴിയിൽ ബസ്-ബൈക്ക് കൂട്ടിയിടി: 24 കാരിക്ക് ജീവൻ നഷ്ടമായി

അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ തകഴി കേളമംഗലം ബീവറേജ്സ് ഔട്ട്ലെറ്റിന് സമീപം കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് യുവതി ദാരുണമായി മരിച്ചു.
എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. രാത്രി 8.30ഓാടെയായിരുന്നു അപകടം.

കൂട്ടിയിടിയിൽ തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിപോയെന്നാണ് വിവരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന മെറീന, വിവാഹവാർഷികം ആഘോഷിക്കാൻ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു ദുരന്തം.
റെയിൽവേ സ്റ്റേഷനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ. ശാന്തൻ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനോയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply