You are currently viewing പാലക്കാട്: ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന് നോട്ടീസ്

പാലക്കാട്: ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന് നോട്ടീസ്

പാലക്കാട് കുറുന്തൂർമേടിലെ ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന് റസിഡന്റ്‌സ് അസോസിയേഷൻ നോട്ടീസ് നൽകി. ഈ മാസം 25-നകം ഫ്ലാറ്റ് ഒഴിയണമെന്നതാണ് അസോസിയേഷൻ നൽകിയ നിർദേശം.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരുന്ന സമയത്ത് പോലീസ് നിരന്തരം ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതുമൂലം മറ്റ് താമസക്കാർക്ക് അസൗകര്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. ഫ്ലാറ്റ് ഒഴിയാമെന്ന് രാഹുൽ അസോസിയേഷനെ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് രാഹുൽ ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കാൻ ആരംഭിച്ചത്. കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്ന് അദ്ദേഹം പാലക്കാട് എത്തി വോട്ട് ചെയ്തിരുന്നു. ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി രാഹുൽ മാങ്കൂട്ടതിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply