
25 വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർച്ചയായി ഭരിച്ചിരുന്ന കൊല്ലം കോർപ്പറേഷനിലാണ് ഇത്തവണ ഐക്യ ജനാധിപത്യ മുന്നണി ചരിത്രപരമായ വിജയം നേടിയത്. കോർപ്പറേഷൻ രൂപീകരിച്ച 2000 മുതലുള്ള എൽഡിഎഫ്-ൻ്റെ ആധിപത്യം തകർത്തുകൊണ്ടാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

56 വാർഡുകളുള്ള കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 25 സീറ്റുകൾ യുഡിഎഫും 16 സീറ്റുകൾ എൽഡിഎഫും 10 സീറ്റ് എൻഡിഎയും നേടി.
നിലവിലെ മേയറും സിപിഐ നേതാവുമായ ഹണി ബെഞ്ചമിൻ യുഡിഎഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു എന്നത് എൽഡിഎഫിന് എൽഡിഎഫിന് -ന് കനത്ത തിരിച്ചടിയായി.
വർഷങ്ങളായുള്ള എൽഡിഎഫ് ഭരണത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും, നഗരത്തിലെ മാലിന്യ സംസ്കരണം, കുടിവെള്ള ക്ഷാമം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളും യുഡിഎഫ്-ൻ്റെ വിജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു.
കൂടാതെ,യുഡിഎഫ്-ലെ ഘടകകക്ഷിയായ ആർ എസ് പി-യുടെ ശക്തികേന്ദ്രങ്ങളിലെ പ്രകടനം യുഡിഎഫ്-ൻ്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.