റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും വെള്ളിയാഴ്ച രാത്രിയുണ്ടായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷാംലിയിൽ പ്രഭവകേന്ദ്രമുണ്ടായിരുന്ന ഭൂചലനം രാത്രി 9.31ഓടെയാണ് ഉണ്ടായതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
“ഭൂകമ്പം:3.2, 03-02-2023, 21:31:16 IST, ലാറ്റ്: 29.41 & ലോംഗ്: 77.26, ആഴം: 5 കി.മീ., സ്ഥലം: ഷാംലി, ഉത്തർപ്രദേശ്,” NCS പ്രസ്താവിച്ചു. 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.