You are currently viewing കുളക്കട–ഏനാത്ത് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കുളക്കട–ഏനാത്ത് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കൊട്ടാരക്കര : എം.സി. റോഡിൽ കൊട്ടാരക്കര കുളക്കട–ഏനാത്ത് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ കൂച്ച് ബീഹാർ സ്വദേശിയായ സുഭഗൻ റോയി ആണ് മരിച്ചത്.

എം.സി. റോഡിലൂടെ കാൽനടയായി യാത്ര ചെയ്യുകയായിരുന്ന സുഭഗൻ റോയിയെ, ഇടിച്ചിടുകയായിരുന്നു. ശക്തമായ ഇടിയുടെ ഫലമായി സുഭഗൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടം നടന്ന ഉടൻ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പുത്തൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. അപകടത്തിൽപ്പെട്ട ലോറി പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply