You are currently viewing നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പേജ് അനുവദിച്ചു.

നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പേജ് അനുവദിച്ചു.

നന്ദേഡ്–കൊല്ലം–നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 07111/07112) സർവീസിന് മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ആവണീശ്വരം, കൊട്ടാരക്കര റെയിൽവേ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പേജ് അനുവദിച്ചതായി അറിയിച്ചു.

നന്ദേഡിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടുന്ന 07111 നന്ദേഡ്–കൊല്ലം എക്സ്പ്രസ് ശനിയാഴ്ച പുലർച്ചെ 1.25ന് ആവണീശ്വരത്തിലും 1.33ന് കൊട്ടാരക്കരയിലും എത്തും. കൊല്ലത്ത് നിന്ന് എല്ലാ ശനിയാഴ്ചകളിലും പുറപ്പെടുന്ന 07112 കൊല്ലം–നന്ദേഡ് എക്സ്പ്രസ് രാവിലെ 6.10ന് കൊട്ടാരക്കരയിലും 6.25ന് ആവണീശ്വരത്തിലും എത്തിച്ചേരും.

തിരുപ്പതി, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും ഈ സർവീസ് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. ശബരിമല തീർത്ഥാടന സീസണിലും സാധാരണ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനും ഈ സ്റ്റോപ്പേജ് വലിയ ആശ്വാസമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply