
മനയിൽകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ തേങ്ങയിടാൻ എത്തിയ തൊഴിലാളിയാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് സംഘവും സ്ഥലപരിശോധന നടത്തി.
പ്രാഥമിക വിലയിരുത്തലിൽ അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നും, ഇത് മധ്യവയസ്സിലുള്ള ഒരു പുരുഷന്റേതാകാമെന്നുമാണ് നിഗമനം.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത ഉണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി.