You are currently viewing ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു

ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു

ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 2 വരെ നടക്കുന്ന വിൽപ്പനയ്ക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാകും.

ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വിൽപ്പനശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കൂത്താട്ടുകുളം, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത് ഗ്രാമ സൗഭാഗ്യ പഴംന്തോട്ടം, മുക്കന്നൂർ, ശ്രീമൂലനഗരം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Leave a Reply