You are currently viewing യാത്രക്കാരുടെ സൗകര്യാർത്ഥം ബാംഗ്ലൂർ -തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ചു

യാത്രക്കാരുടെ സൗകര്യാർത്ഥം ബാംഗ്ലൂർ -തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ചു

ക്രിസ്തുമസ് -ന്യൂ ഇയർ അവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ എസ്‌എംവിറ്റി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് റൂട്ടിൽ സ്പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
റെയിൽവേ അധികൃതരുടെ അറിയിപ്പുപ്രകാരം, ഓരോ ദിശയിലും ഓരോ യാത്ര വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06571 ശനിയാഴ്ച ഡിസംബർ 20ന് വൈകിട്ട് 3.00 മണിക്ക് എസ്‌എംവിറ്റി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു ഞായറാഴ്ച രാവിലെ 6.30 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ ട്രെയിൻ നമ്പർ 06572 ഡിസംബർ 21 ഞായറാഴ്ച രാവിലെ 9.30 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ടു തിങ്കളാഴ്ച പുലർച്ചെ 3.30 മണിക്ക് എസ്‌എംവിറ്റി ബെംഗളൂരുവിൽ എത്തിച്ചേരും.

എസ്‌എംവിറ്റി ബെംഗളൂരു, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി, തിരുവനന്തപുരം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പേജുകൾ ഉണ്ടായിരിക്കും.

Leave a Reply