You are currently viewing കുട്ടനാട്: മുട്ടാർ കൈതത്തോട് കടവിൽ മുതല; അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കുട്ടനാട്: മുട്ടാർ കൈതത്തോട് കടവിൽ മുതല; അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കുട്ടനാട് മുട്ടാർ കൈതത്തോട് പീടിയേക്കൽ ദാക്ഷായണിയമ്മയുടെ കടവിൽ മുതലയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികൾ പതിവായി നീന്താനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന കടവിലാണ് മുതലയുടെ സാന്നിധ്യം കണ്ടെത്തിയത്.
കടവിനരികിൽ അസാധാരണമായ അനക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെത്തിയ നാട്ടുകാർ, വലിയ മീനിനെ മുതല തിന്നുന്ന ദൃശ്യമാണ് കണ്ടതെന്ന് പറയുന്നു. തുടർന്ന് വിവരം ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. തീരത്തുള്ളവർ കടവുകളിൽ ഇറങ്ങി നീന്തുകയോ തുണി അലക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശനമായി നിർദേശം നൽകി.

Leave a Reply