
തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി) യാത്രക്കാർക്കായി പ്രത്യേക കൃസ്തുമസ് സമ്മാനം ഒരുക്കി. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുന്ന ട്രൈ കളർ ബസുകളിലെ യാത്രക്കാർക്ക് 2025 ഡിസംബർ 23, 24 തീയതികളിൽ കൃസ്തുമസ് കേക്ക് വിതരണം ചെയ്യുകയാണ്.

കേക്ക് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം നിന്ന് പുറപ്പെട്ട ബസുകളിലെ യാത്രക്കാർക്ക് കേക്ക് വിതരണം ചെയ്ത് കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും നിർവ്വഹിച്ചു. യാത്രക്കാർക്ക് സന്തോഷവും ഉത്സവാന്തരീക്ഷവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സംരംഭമെന്ന് അധികൃതർ അറിയിച്ചു.
കെഎസ്ആർടിസിയും തിരുവല്ല ബൈപാസ് റോഡിലെ ബീമ ബിരിയാണിക്കടയും സംയുക്തമായാണ് ഈ കൃസ്തുമസ് കേക്ക് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്കിടയിൽ ഈ സംരംഭം വലിയ സന്തോഷവും പ്രശംസയും നേടി. ഉത്സവകാലത്ത് യാത്രക്കാരോട് കൂടുതൽ സൗഹൃദപരവും കരുതലുള്ള സമീപനവുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.