You are currently viewing മുട്ടം മെട്രോ സ്റ്റേഷനിലെ ആക്രമണം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് കസ്റ്റഡിയിൽ

മുട്ടം മെട്രോ സ്റ്റേഷനിലെ ആക്രമണം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വെച്ച് വാക്കുതർക്കത്തെ തുടർന്ന് യുവതിക്ക് ഭർത്താവിന്റെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറരയോടെയാണ് സംഭവം നടന്നത്. ആലപ്പുഴ മുള്ളയ്ക്കൽ സ്വദേശിനിയായ നീതു (32) വിനാണ് കുത്തേറ്റത്. ഉടൻ തന്നെ മെട്രോ പോലീസ് നീതുവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. യുവതിയെ അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റിയതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നീതുവിന്റെ ഭർത്താവായ മഹേഷിനെ (39) മെട്രോ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply