You are currently viewing താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പ്രവർത്തികൾ നടക്കുന്ന സമയങ്ങളിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുകയും ആവശ്യാനുസരണം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply