You are currently viewing ശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ സുലജ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.

മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ്: ശ്രീകുമാർ മക്കൾ: ആദിത്യൻ, ആര്യ

Leave a Reply