
കൊച്ചി: പ്രശസ്ത നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു.

ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
മുൻ നിയമ സെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥന്റെ ഭാര്യയാണ് ശാന്തകുമാരി. കുടുംബസ്നേഹവും ശാന്തസ്വഭാവവും കൊണ്ട് അടുത്തവർക്കിടയിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അവർ.
സംസ്കാരം നാളെ ഡിസംബർ 31ന് നടക്കും. ചടങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
മോഹൻലാലിന്റെ സഹോദരൻ പ്യാരേലാൽ നേരത്തെ അന്തരിച്ചിരുന്നു. അമ്മയുമായി വളരെ അടുത്ത ബന്ധം മോഹൻലാൽ കാത്തുസൂക്ഷിച്ചിരുന്നു. ഏത് പ്രധാന അവസരങ്ങളിലും ലാൽ അമ്മയെ കാണാൻ എത്തുമായിരുന്നു. മകന്റെ അഭിനയജീവിതത്തിനും കരിയറിനും ആവശ്യമായ പിന്തുണ എപ്പോഴും അമ്മ ശാന്തകുമാരി നൽകിവന്നിരുന്നു