You are currently viewing കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

ചവറ: കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് സ്കോളർഷിപ്പ് അവാർഡ് വിതരണവും ആരോഗ്യപരിപാലന യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. എംഎസ് യൂണിറ്റിൽ വെച്ച് നടന്ന പരിപാടി എച്ച്‌ഒഡി എംഎസ് ശ്രീ. ടി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സി.പി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ശ്രീ. ഗോപകുമാർ, ശ്രീ. സന്തോഷ് കുമാർ, ശ്രീ. സന്തോഷ്, ശ്രീ. എഫ്. ജോയ് എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 28 കുട്ടികൾക്ക് സ്കോളർഷിപ്പുകളും അവാർഡുകളും വിതരണം ചെയ്തു.

ആരോഗ്യപരിപാലന പരിശീലന ക്ലാസിന് ചവറ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബിന്നി നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗ പരിശീലന ക്ലാസ് പ്രമുഖ യോഗ ഇൻസ്പെക്ടർ ശ്രീമതി ദിവ്യ കെ.ആർ നയിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശീലന പരിപാടിയിൽ 60-ലധികം ജീവനക്കാർ പങ്കെടുത്തു.
വെൽഫെയർ കമ്മിറ്റി സെക്രട്ടറി ശ്രീ. ഫെലിക്സ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply