You are currently viewing പാലക്കാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട്:ദേശീയപാതയിലെ മരുതറോഡ് ജംക്‌ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മേപ്പറമ്പ് ഇല്ലത്ത് പറമ്പിൽ റിയാസ് (24) ആണ് മരിച്ചത്. പ്രവാസിയായ റിയാസ് ഒരാഴ്ച മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്.

ഇന്നലെ രാത്രി 7.50 ഓടെയായിരുന്നു അപകടം. കഞ്ചിക്കോട്ടെ സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന റിയാസ് ഓടിച്ച സ്കൂട്ടർ, മുന്നിലുണ്ടായിരുന്ന സിമന്റ് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ചു വീണ റിയാസിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്കു പോകുകയായിരുന്ന സിമന്റ് ലോറിക്കാണ് സ്കൂട്ടർ ഇടിച്ചത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: ഫൈസൽ മാതാവ്: ജാസ്മിൻ സഹോദരങ്ങൾ: അജ്മൽ, റിൻഷാദ്, അൽഫിയ

Leave a Reply