You are currently viewing ശബരിമല ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

ശബരിമല ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടന ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. കെ. ജയൻ (53)ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹം എറണാകുളം ജില്ലയിൽ കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ്.

സന്നിധാനത്തെ വടക്കേ നട ഭാഗത്ത് ഡ്യൂട്ടിയിലിരിക്കെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ സന്നിധാനത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Leave a Reply