You are currently viewing വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറ്റി

വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറ്റി

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തന്റെ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റിയതായി വി കെ പ്രശാന്ത് എംഎൽഎ അറിയിച്ചു. മരുതംകുഴിയിലെ ഒരു വാടക കെട്ടിടത്തിലാണ് ഇനി ഓഫീസ് പ്രവർത്തിക്കുക. പുതിയ ഓഫീസ് പഴയ സ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ മാത്രം ദൂരെയാണുള്ളത്.

ബിജെപി കൗൺസിലർ ശ്രീലേഖയുമായുണ്ടായ ഓഫീസ് സ്ഥല തർക്കത്തിന്റെ തുടർന്നാണ് ഓഫീസ് മാറ്റാനുള്ള തീരുമാനമെന്ന് എംഎൽഎ വ്യക്തമാക്കി. ശാസ്തമംഗലം വാർഡ് കൗൺസിലറായി ശ്രീലേഖ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, സ്ഥലപരിമിതി ചൂണ്ടിക്കാട്ടി കോർപ്പറേഷൻ കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓഫീസ് മാറ്റം.

അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ജനങ്ങൾ ഓഫീസ് സന്ദർശിക്കുന്നത് രാഷ്ട്രീയ ഭേദമന്യേയാണെന്നും, അവർക്കു കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്കാണ് ഓഫീസ് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply