You are currently viewing കളിക്കളത്തിലെ ആവേശം കണ്ണീർമഴയായി; പറശ്ശിനിക്കടവിന് സുമിത്ത് ഇനി നോവുന്ന ഓർമ്മ

കളിക്കളത്തിലെ ആവേശം കണ്ണീർമഴയായി; പറശ്ശിനിക്കടവിന് സുമിത്ത് ഇനി നോവുന്ന ഓർമ്മ

പറശ്ശിനിക്കടവിനെ നടുക്കിക്കൊണ്ട് പ്രിയയുവാവ് സുമിത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 22 വയസ്സുകാരനായ സുമിത്ത് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആന്തൂർ താലൂക്കിലെ കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന പ്രശസ്ത ചെസ് പരിശീലകൻ കെ.വി. മോഹനന്റെയും വി.വി. സുശീലയുടെയും മകനാണ് സുമിത്ത്.

വീടിനടുത്തുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ സുമിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
യുവാവിന്റെ അകാലവിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. പ്രസന്നമായ പുഞ്ചിരിയും കളിചിരികളും നിറഞ്ഞ സുമിത്ത് ഇനി നാടിന് ഒരു വേദനാഭരിതമായ ഓർമ്മയായി മാത്രം ശേഷിക്കുന്നു. സുമിത്തിന്റെ വിയോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം അറിയിച്ചു.

Leave a Reply