You are currently viewing കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടിയുള്ള ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു: കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടിയുള്ള ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം | കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം കിഴക്കേകോട്ടയിൽ പുതിയ ആശുപത്രിയുടെ നിർമ്മാണം പുരോഗമിച്ചു വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ചീഫ് ഓഫീസിന്റെ പുറകുവശത്തായിരിക്കും ആശുപത്രി കെട്ടിടം നിർമ്മിക്കുക.

ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്കായി അഞ്ച് ബെഡുകൾ ഒരുക്കും. സ്ഥിരമായി ഡോക്ടറുടെ സാന്നിധ്യവും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇവിടെ ചികിത്സ ലഭിക്കുന്നതിന് കെഎസ്ആർടിസി ജീവനക്കാർക്ക് മുൻഗണന നൽകും.
കെഎസ്ആർടിസി ജീവനക്കാർക്ക് സേവനം ആവശ്യമില്ലാത്ത സമയങ്ങളിൽ പൊതുജനങ്ങൾക്കും ആശുപത്രിയുടെ സേവനങ്ങൾ ലഭ്യമാക്കും.

ഡയാലിസിസിന് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കും . കൂടാതെ ആവശ്യമായ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കെഎസ്ആർടിസി ജീവനക്കാരുടെയും നഗരത്തിലെ പൊതുജനങ്ങളുടെയും ആരോഗ്യപരിചരണ സൗകര്യങ്ങളിൽ ഗണ്യമായ മെച്ചം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a Reply