You are currently viewing ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയായ ജോജോ ജേക്കബ് കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ ദുബായിലെ അൽ തയ്യിബ് ഇന്റർനാഷണലിൽ ലോജിസ്റ്റിക്സ് മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സ്ഥാപനത്തിന്റെ കരുത്തുറ്റ തൂണുകളിലൊരാളായിരുന്നു.
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനായി മുഹൈസിനയിലെ താമസസ്ഥലത്ത് കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോജോ ജേക്കബ് മികച്ച വോളിബോൾ കളിക്കാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. എം.ജി സർവകലാശാല, ബി.എസ്.എഫ്, കെ.ടി.സി എന്നീ ടീമുകൾക്കായി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ കായിക പ്രതിഭയായിരുന്ന അദ്ദേഹം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ നടക്കും.

Leave a Reply