You are currently viewing ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു. തുരുത്തിക്കര കായൽവാരത്ത് വീട്ടിൽ മണിയന്റെയും ചെല്ലമ്മയുടെയും മകൻ മണിക്കുട്ടൻ (42) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി തുരുത്തിക്കര കുമ്പളത്തുംവിളയിൽ നിന്ന് താഴോട്ട് വയലിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. മണിക്കുട്ടൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വലത് ഭാഗത്തേക്ക് മറിഞ്ഞതോടെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ നാട്ടിൽ വ്യാപകമായ ദുഃഖം അനുഭവപ്പെടുന്നു.

Leave a Reply