
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ചവറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ചവറ കൊറ്റംകുളങ്ങര വാർഡിൽ കാട്ടേഴുത്ത് ജംഗ്ഷന് സമീപം ശ്രീ. ബാബുക്കുട്ടന്റെ വീട്ടിൽ നടന്നു. പരിപാടി സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു.

ചടങ്ങിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കോഡിനേഷൻ കൺവീനർ സഖാവ് അനിൽകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് രാജേഷ് കുമാർ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ സെക്രട്ടറി സഖാവ് സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സുനിൽകുമാർ, ഡിവിഷൻ പ്രസിഡന്റ് സഖാവ് അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
കൂടാതെ ജില്ലാ കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പ്രേംകുമാർ, ജഗദീഷ്, ശ്രീരാജ്, യൂണിറ്റ് സെക്രട്ടറി സഖാവ് ബൈജുമോൻ, ഡിവിഷൻ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, അസിസ്റ്റന്റ് എൻജിനീയർ എം.ജി. ശ്രീകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് റാംമോഹൻ, സി.പി.ഐ.എം കൊറ്റൻകുളങ്ങര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് രാജൻ പിള്ള, പുതുക്കാട് പടിഞ്ഞാറ് എ ബ്രാഞ്ച് സെക്രട്ടറി സഖാവ് വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ അർഹരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് എം.എൽ.എ പറഞ്ഞു.