
കുറവിലങ്ങാട്: കുറവിലങ്ങാട് പള്ളി വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി വഞ്ചിനാട് എക്സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ അധികൃതർ.
നാളെ മുതൽ ഈ മാസം 28 വരെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തും. അതുപോലെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16304 തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസിനും കുറവിലങ്ങാട് പള്ളി വാർഷികത്തോടനുബന്ധിച്ച് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പള്ളി വാർഷികത്തിനായി എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരും യാത്രക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. റെയിൽവേയുടെ തീരുമാനം യാത്രക്കാർ സ്വാഗതം ചെയ്തു.
