You are currently viewing നിയമസഭയിൽ വാക്കേറ്റം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

നിയമസഭയിൽ വാക്കേറ്റം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

ഇന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷ വിമർശനം നടത്തി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്നത് കുട്ടികളുടെ ഗതികേടാണെന്ന് സതീശൻ ആരോപിച്ചു.

ഒരിക്കൽ സഭയിൽ ഡെസ്കിൽ കയറി നിന്ന ഒരാൾക്ക് പ്രതിപക്ഷത്തെ ക്ലാസ് എടുക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വിദ്യാഭ്യാസ മന്ത്രി ആയിരിക്കാൻ ആവശ്യമായ യോഗ്യതയും അറിവും ശിവൻകുട്ടിക്കില്ലെന്നും, വിവരമില്ലാത്തവർ മന്ത്രിയായാൽ ഇത്തരത്തിലുള്ള അവസ്ഥകളാണ് ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു.

സതീശന്റെ വ്യക്തിപരമായ വിമർശനങ്ങൾക്ക് മറുപടിയായി ഭരണപക്ഷം സഭയിൽ ശക്തമായി പ്രതികരിച്ചു. “സ്വർണം കട്ടത് കോൺഗ്രസാണ്” എന്ന മുദ്രാവാക്യം മുഴക്കി ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ശബരിമലയിലെ സ്വർണ മോഷണക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.

സ്വർണക്കള്ളക്കേസിലെ പ്രധാന പ്രതിക്ക് സോണിയ ഗാന്ധിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശിവൻകുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടിയായി ആണ് “വിവരമില്ലായ്മ” എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ വിഷയത്തിൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി.
ഇരു പക്ഷങ്ങളുടെയും ആരോപണ-പ്രത്യാരോപണങ്ങൾ മൂലം സഭയിൽ കടുത്ത ബഹളമാണ് നിലനിന്നത്.

Leave a Reply