You are currently viewing എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദഊട്ട്  നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദഊട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

കൊച്ചി | എറണാകുളത്തപ്പൻ (എറണാകുളം ശിവക്ഷേത്രം)ക്ഷേത്രത്തിലെ പ്രസാദഊട്ട് പ്രശസ്ത നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഭക്തർക്ക് ഭക്ഷണം വിളമ്പിക്കൊണ്ടാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പത്മഭൂഷൻ പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യത്തെ പൊതു ചടങ്ങാണിത്..എറണാകുളത്തപ്പൻ ക്ഷേത്രത്തിലെത്തിയ മമ്മൂട്ടിയെ ക്ഷേത്ര ഭാരവാഹികൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ക്ഷേത്ര മൈതാനത്തെ അന്നദാനപുരയിൽ നടന്ന ലളിതമായ ചടങ്ങിൽ, മമ്മൂട്ടി ഭക്തർക്കു നേരിട്ട് ഭക്ഷണം വിളമ്പി നൽകി.
മമ്മൂട്ടിയുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക പ്രാധാന്യം നൽകുകയും, നിരവധി ഭക്തർ അദ്ദേഹത്തെ കാണാനായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു.

Leave a Reply