You are currently viewing വയനാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതരുടെ വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വയനാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതരുടെ വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വയനാട്: വയനാട് ജില്ലയില്‍ മേപ്പാടി–ചൂരല്‍മല മേഖലകളില്‍ ഉണ്ടായ ഗുരുതര ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ വായ്പാ കുടിശ്ശികകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരന്തത്തില്‍ ബാധിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

നിലവില്‍ 555 ഗുണഭോക്താക്കള്‍ക്കായി 1,620 വായ്പകളിലായി 18,75,69,037.90 രൂപയുടെ കുടിശ്ശിക നിലനില്‍ക്കുന്നതായാണ് കണക്കുകള്‍. ഈ മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ദുരന്തത്തെ തുടര്‍ന്ന് ജീവിതവും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തികമായി കൈത്താങ്ങാകുന്നതും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി വായ്പാ തീര്‍പ്പാക്കല്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply